AS A POET


ചിതല്‍പുറ്റ്

പ്രതീക്ഷയുടെ ഒരു തിരിനാളം പോലുമില്ലാതെ ...
ഇരുട്ടിന്റെ ഇരുമ്പുകൂട്ടില്‍..
സ്വത്വത്തെ പഴിച്ച് 
പേ പിടിച്ചവനെപ്പോലെ 
ഉമിനീരൊലിപ്പിച്ച് 
ജട പിടിച്ച മുടികളില്‍
സ്വപ്നങ്ങള്‍ക്ക് ചിതയൊരുക്കി 
ഞാന്‍ നടന്നു 

നിന്റെ  നീളന്‍ നഖങ്ങള്‍  
എന്റെ സ്വപ്നങ്ങളുടെ എരിഞ്ഞു തീര്‍ന്ന ചിതയില്‍
അസ്ഥികള്‍ പെറുക്കുന്ന കോലുകള്‍

നിന്റെ ചുംബനം 
എന്റെ പോക്കിള്‍ക്കൊടിക്ക് ചുറ്റിലും
വേദന തീര്‍ക്കുന്ന സൂചിമുനകളുടെ ജനനേന്ദ്രിയം 

നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍
ഇരുട്ട് നിറഞ്ഞ ചിന്തകളാല്‍ 
എന്റെ ആത്മാവിനെ തടവിലാക്കിയ  ചിതല്‍പുറ്റ്      




നീയെവിടെ..?

കുറെ കാലമായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്വരുന്ന കാണുന്നില്ല ...പറഞ്ഞു പറ്റിച്ചതാണോ എന്തോ ...!!
എന്റെ പ്രണയം മുന്തിരിച്ചാറിന്റെവീര്യം പകരുന്നത് നീ വരുമ്പോളാണ്    എന്റെ ഓര്‍മ്മകള്‍ ചെമ്പകത്തണ്ടിന്റെ ഗന്ധം പരത്തുന്നത് നീ അണയുമ്പോളാണ് എന്റെ രാത്രികള്‍ക്ക് കിനാവിന്റെ നൂലിഴകള്‍ മെനയുന്നത് നീ തന്നെയാണ് എന്റെ ധാര്‍ഷ്ട്യം അലിഞ്ഞില്ലാതെയാകുന്നത് നിന്റെ സ്പര്‍ശമേല്ക്കുംപോഴാണ്   
നീയെവിടെ..?

ചുമ്മാതെ കേണും പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും വന്നിരുന്ന എന്റെ പ്രിയപ്പെട്ടവളെ... നിന്നെ ഇപ്പോള്‍ കവിതകളില്‍ പോലും കാണാതായിരിക്കുന്നുവല്ലോ  ...നീ പെയ്തൊഴിയുമ്പോള്‍ മണ്ണിന്റെ മോഹങ്ങള്‍ പുല്‍നാമ്പുകളായി പൊട്ടി വിരിയുന്നത്, പുതുമണമായികാറ്റില്‍ പടരുന്നത് , നനഞ്ഞൊട്ടിയ  ഇടവഴികളിലൂടെ,ഇറ്റു വീഴുന്ന തുള്ളികള്‍ നുണന്ജ് നിന്നെയറിയുന്നത്..   
എല്ലാം വിദൂരതയിലെ..ഒരു കൊച്ചു കറുത്ത മേഘത്തില്‍ ഉടക്കി നില്‍ക്കുന്നു..വരില്ലേ..ഇനിയും?
എന്റെ മേഘ മല്‍ഹാരുകള്‍ക്ക് ..മറുപടിയുമായി...     

No comments: